തിരുവമ്പാടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷക യൂണിയൻ (എം) മണ്ഡലം പ്രസിഡന്റ് ജോസ് പൈമ്പിള്ളിയുടെ നേതൃത്വത്തിൽ ഡൽഹി-ഹരിയാന അതിർത്തിയായ സിങ്കുവിലേക്ക് യാത്ര പുറപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി. എം. ജോസഫ്, ജോസ് പൈമ്പിള്ളിക്ക് പതാക കൈമാറി. ജോയ് മ്ലാങ്കുഴി അദ്ധ്യക്ഷത വഹിച്ചു. ബെന്നി തറപ്പേൽ, സിജോ വടക്കേൻതോട്ടം, വിൽസൺ താഴത്തുപറമ്പിൽ, അഡ്വ. റോബിൻസ് തടത്തിൽ, അബ്ദുറഹിമാൻ, സണ്ണി പുതുപ്പറമ്പിൽ, ദിനീഷ് കൊച്ചുപറമ്പിൽ, ജയ്സൺ കൊന്നേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |