കോഴഞ്ചേരി : പൊങ്ങനാംതോടിനെ മാലിന്യമുക്തമാക്കാൻ ബൃഹത് പദ്ധതി ഒരുങ്ങുന്നു. ഇതിനായി ജില്ലാ പഞ്ചായത്തും ചെറുകിട ജലസേചന വകുപ്പും ചേർന്ന് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി.
തോടിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിന് 30 ലക്ഷവും മാലിന്യം പൂർണമായി നീക്കംചെയ്യുന്നതിന് 20 ലക്ഷവും കണക്കാക്കിയാണ് ചെറുകിട ജലസേചന വിഭാഗം എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മാലിന്യം സംസ്കരിക്കുന്നതിനും പദ്ധതിയുണ്ട്.
തോട്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്തിൽ നിന്ന് 20 ലക്ഷം രൂപ അനുവദിപ്പിക്കുമെന്ന് അംഗം സാറാ തോമസ് പറഞ്ഞു. കൂടുതൽ സഹായം ആവശ്യപ്പെട്ട് മന്ത്രി വീണാജോർജിന് നിവേദനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |