പത്തനംതിട്ട: ഡി.വൈ.എഫ്.എെ പത്തനംതിട്ട നോർത്ത് മേഖല കമ്മിറ്റി ഇന്ധന വില വർദ്ധനവിനെതിരെ പെട്രോൾ പമ്പിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ഒപ്പ് ശേഖരണം ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അൻസിൽ അഹമ്മദ്, മേഖല സെക്രട്ടറി റിയാസ് റഷീദ്, പ്രസിഡന്റ് അരുൺ ചന്ദ്രൻ, മേഖല കമ്മിറ്റി അംഗങ്ങൾ, മിഥുൻ, ശ്രീജിത്ത്, അഖിൽ, ശാരീഫ്, ജിതിൻ, ഷിനു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |