ബാലുശ്ശേരി: ആള് ഇത്തിരി കുഞ്ഞനെങ്കിലും ഓർമ്മശക്തിയിൽ കേമത്തരം കാട്ടിയതിന് ഷയാൻ അമീനെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്സ്. ഗാന്ധിജി, നെഹ്റു തുടങ്ങി ആറ് ഇന്ത്യൻ മഹത് വ്യക്തികളെയും പത്ത് വാഹനങ്ങൾ, എട്ട് പഴങ്ങൾ, പതിനൊന്ന് പച്ചക്കറികൾ ഒമ്പത് പക്ഷികൾ, എട്ട് കാട്ടുമൃഗങ്ങൾ, മുപ്പത്തിയഞ്ച് വീട്ടുപകരണങ്ങൾ, എട്ട് ശരീര അവയവങ്ങൾ, അഞ്ച് നിറങ്ങൾ, ഒന്നു മുതൽ അഞ്ച് വരെ സംഖ്യകൾ എന്നിവ ഓർത്തെടുത്തതിനാണ് ഈ ഒന്നര വയസുകാരൻ ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്സിൽ ഇടം നേടിയത്. കോഴിക്കോട് കൺട്രോൾ റൂം സിവിൽ പൊലീസ് ഓഫീസർ എകരൂൽ ഇയ്യാട് ചെറുപുറക്കാട് ഷൈജൻ-ഷഹന ദമ്പതികളുടെ മകനാണ് ഈ കുഞ്ഞു മിടുക്കൻ .
ജനിച്ച് ഏഴ് മാസം മുതൽ ഷയാന്‍ പുസ്തകങ്ങളോട് ഇഷ്ടമായിരുന്നെന്നും ചിത്രങ്ങൾ കാണുമ്പോൾ വസ്തുക്കൾ തിരിച്ചറിയാനും പേര് പറയാനും തുടങ്ങിയതായും ഷഹന പറയുന്നു. മകന്റെ കഴിവ് കണ്ടെത്തി പരിശീലിപ്പിക്കുന്നതും ഉമ്മയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |