പത്തനംതിട്ട : വിദ്യാഭ്യാസ വകുപ്പും ശാസ്ത്ര സാഹിത്യ പരിഷത്തും ചിറ്റാർ ഗ്രാമപഞ്ചായത്തും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച മക്കൾക്കൊപ്പം രക്ഷകർതൃവിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് സജികുളത്തിങ്കൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രവി കണ്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച പരിപാടിയിൽ 1500 രക്ഷിതാക്കൾ പങ്കെടുത്തു. ഡി.ഇ.ഒ രേണുകഭായി, കവി മുരുകൻ കാട്ടാക്കട, സീരിയൽ താരം സൂരജ് സുരേന്ദ്രൻ എന്നിവർ വിവിധ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. പരിഷത്ത് റാന്നി മേഖലാ ട്രഷറർ ഹരിഹരൻ പിള്ള ചിറ്റാർ, യൂണിറ്റ് പ്രസിഡന്റ് ആദർശവർമ്മ, സെക്രട്ടറി പ്രേജിത് ലാൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |