വത്തിക്കാൻ സിറ്റി : രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഫ്രാൻസിസ് മാർപാപ്പ. രാജിവയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യവാനായി സാധാരണ ജീവിതമാണു നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലായ് 4ന് കുടലിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മാർപാപ്പ, ഡിസംബറിൽ 85–ാം ജന്മവാർഷികദിനത്തിൽ രാജിവച്ചേക്കുമെന്ന് ഇറ്റലിയിലെ ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
കുടലിൽനിന്ന് 33 സെന്റിമീറ്റർ മുറിച്ചുമാറ്റിയെന്നും ഇപ്പോൾ എന്തും കഴിക്കാമെന്നും മുൻപ് അതിന് കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നവംബറിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥാവ്യതിയാന സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഈ മാസം 12 മുതൽ 15 വരെ ഹംഗറി, സ്ലോവാക്യ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |