കാസർകോട് : ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നലെ വൈകിട്ട് കാസർകോട് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ഓഫീസിൽഅനധികൃതമായി സൂക്ഷിച്ച 19, 200 രൂപയാണ് പിടിച്ചെടുത്തത്. ഇതിൽ 16, 980 രൂപ സബ് രജിസ്ട്രാർ വിനോദ് കുമാറിന്റെ കൈവശം അനധികൃതമായി ഉണ്ടായത് ആയിരിന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിജിലൻസ് പരിശോധനക്ക് കാസർകോട് യുണിറ്റ് ഇൻസ്പെക്ടർ സിബി തോമസ് നേതൃത്വം നൽകി. സംഘത്തിൽ കാഞ്ഞങ്ങാട് സബ് കളക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് പി. പ്രമോദ്, എസ് ഐ പി. പി മധു, എ .എസ്. ഐ മാരായ സതീശൻ, സുഭാഷ് ചന്ദ്രൻ, എസ്. സി .പി. ഒമാരായ കെ. വി. സുരേശൻ , പി. .വി. സുധീഷ്, കെ.വി .ജയൻ , പ്രിയ കെ. നായർ, കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |