അടൂർ: സാംബവ മഹാസഭ അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സ്ഥാപകദിനാചരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സി.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബി.ശോഭന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രജിസ്ട്രാർ എ.ആർ.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എ.വിശ്വനാഥൻ, ഡയറക്ടർ ബോർഡംഗങ്ങളായ ഉഷസ്, ചന്ദ്രമതി, സുജിത്, മണി വിശ്വനാഥ്, സരസമ്മ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |