SignIn
Kerala Kaumudi Online
Friday, 26 April 2024 7.18 PM IST

കൊഞ്ചനേരം എന്നെക്കൊല്ലയ്യാ... സൂപ്പർ ഹിറ്റ് ഗാനത്തിന്റെ കവർ സോംഗുമായി സന മൊയ്ദൂട്ടി

sana

മണിരത്നം സംവിധാനം ചെയ്ത 'ആയിധ എഴുത്ത്' എന്ന തമിഴ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ കവർ സോംഗുമായി ഗായിക സന മൊയ്ദൂട്ടി. എ ആർ റഹ്മാൻ വൈരമുത്തു കൂട്ടുകെട്ടിൽ പിറന്ന മധുശ്രീ ആലപിച്ച ഈ ഗാനത്തിൽ മാധവനും മീരാ ജാസ്മിനുമാണ് അഭിനയിച്ചത്. സിനിമാ ഗാനത്തിന്റെ തനിമ ഒട്ടും നഷ്ടമാവാതെയാണ് വ്യത്യസ്തമായ ഭാവത്തിൽ സന കവർ സോംഗ് ഒരുക്കിയിട്ടുള്ളത്. ഇതിലെ മനോഹരമായ ദൃശ്യാവിഷ്‌കാരവും ശ്രദ്ധേയമാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത വീഡിയോ ലക്ഷങ്ങൾ നെഞ്ചേറ്റിയ സ്വന്തം ചാനലിലും സന ഷെയർ ചെയ്തിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ആയിധ എഴുത്ത്'. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVER SONG, SANA, MEERA JASMIN, SONG, RAHMAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.