കൊല്ലം: പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 8ന് ലോക സാക്ഷരതാ ദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 11ന് കൊല്ലം പബ്ളിക് ലൈബ്രറി സോപാനം ഒാഡിറ്റോറിയത്തിൽ നടക്കുന്ന ദിനാചരണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, മുൻ മന്ത്രി എം. വിജയകുമാർ, കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, എസ്. ഗോപീകൃഷ്ണ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, ജില്ലാ സെക്രട്ടറി എൻ. ജയചന്ദ്രൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |