കുമരകം : അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ വിരിപ്പ് കൃഷിയുടെ നെൽച്ചെടികളുടെ ഇലകൾ കരിഞ്ഞുണങ്ങുന്നു.വിതച്ച് 50 ദിവസം കഴിഞ്ഞ നെൽച്ചെടികളിലാണ് ഇലകരിച്ചിൽ വ്യാപകമാകുന്നത്. ചെടികളുടെ ഓല മഞ്ഞ നിറത്തിൽ ആകുകയും പിന്നീട് കരിഞ്ഞ് ഉണങ്ങുകയുമാണ്. വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലാണ് രോഗബാധ ആദ്യം കണ്ടത്. പിന്നീട് സമീപത്തു നിൽക്കുന്ന നെൽച്ചെടികളിലേക്ക് പടരും. മണ്ണിലെ പുളിരസത്തിന്റെ ആധിക്യമാണ് ഇതിന് കാരണമെന്നാണ് കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ വിദഗ്ദ്ധരുടെ അഭിപ്രായം. നീറ്റ് കക്ക ഇട്ട് വെള്ളം കയറ്റി കഴുകുകയും സ്യൂഡാേമോണാേസ് ഫ്ലൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ ചാണകവെള്ളത്തിൽ എന്ന താേതിൽ തളിക്കുകയും ചെയ്താൽ രോഗം നിയന്ത്രിക്കാം.