കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കേസിൽ 17-ാം പ്രതി മുൻ ഐ.ബി ഉദ്യോഗസ്ഥൻ വി.കെ. മൈനിക്ക് ഹൈക്കോടതി ഒക്ടോബർ ആറുവരെ ഇടക്കാല ജാമ്യം അനുവദിച്ചു. മൈനിയുടെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് വി. ഷെർസി ഒക്ടോബർ ആറിന് വീണ്ടും പരിഗണിക്കും. നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരെ ചാരക്കേസിൽ പ്രതിയാക്കിയതിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |