പത്തനംതിട്ട : സമർത്ഥരായ പട്ടികവർഗ വിദ്യാർത്ഥികൾക്കുളള പ്രത്യേക പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നതിനായി ഈ അദ്ധ്യയനവർഷം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സുകളിൽ പഠനം നടത്തി മികച്ചവിജയം നേടിയ പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഓരോ കോഴ്സിന്റെയും ധനസഹായത്തിനുളള അർഹതാ മാനദണ്ഡങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9496070349.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |