കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള പതിനഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ഇതോടെ പരിശോധന ഫലം നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.
ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്ക് മൂന്നു ദിവസത്തിനകം വീടുകളിലേക്ക് മടങ്ങാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീടുകളിലെത്തിയാലും ക്വാറന്റൈനിൽ തുടരേണ്ടിവരും.നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്നെടുക്കും.
കോഴിക്കോടും സമീപ ജില്ലകളിലും ജാഗ്രത തുടരുന്നു. പരിശോധനാഫലങ്ങൾ ആശ്വാസപ്രദമാണെങ്കിലും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുക എന്നത് വെല്ലുവിളിയായുണ്ട്. ഭോപ്പാലിൽ നിന്നുള്ള കേന്ദ്രസംഘം ഇന്നോ നാളെയോ കോഴിക്കോട്ടെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |