SignIn
Kerala Kaumudi Online
Saturday, 27 April 2024 12.07 AM IST

ആറ് രാജ്യസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പിന് അറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; ജോസ് കെ മാണി രാജിവച്ച ഒഴിവിൽ പ്രഖ്യാപനം വന്നില്ല

rajyasabha

ന്യൂഡൽഹി: ആറ് രാജ്യസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്‌നാട്ടിൽ രണ്ട്, പശ്ചിമ ബംഗാൾ, അസാം, മഹാരാഷ്‌ട്ര,​ മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ ഓരോ സീറ്റ് വീതവുമാണ് തിരഞ്ഞെടുപ്പ്. പുതുച്ചേരിയിലും ഒരു സീറ്റിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ട്. എന്നാൽ ഇത് കാലാവധി പൂർത്തിയാക്കിയ സീറ്റാണ്.

ഒക്ടോബർ നാലിനാണ് ഈ ആറ് സീറ്റുകളിലും തിരഞ്ഞെടുപ്പ്. എന്നാൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്ക് ഇനിയും തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നിട്ടില്ല. ഈ സീറ്റ് കേരളകോൺഗ്രസിന് തന്നെ നൽകാനാണ് ഇടത് മുന്നണി യോഗത്തിൽ തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ മികച്ച പ്രകടനത്തെ തുടർന്ന് ഘടക കക്ഷികളുമായി സിപിഎം നടത്തിയ ചർച്ചയിലാണ് സീറ്റ് കേരള കോൺഗ്രസിന് തന്നെ നൽകാൻ തീരുമാനമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAJYASABHA, ELECTION, JOSE K MANI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.