SignIn
Kerala Kaumudi Online
Friday, 26 April 2024 1.32 PM IST

ലഹരി ലോബിയുടെ പ്രേരണ : മാണി സി. കാപ്പൻ

kappan

പാലാ: മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് ഏതെങ്കിലും സമുദായത്തിനെതിരെയല്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പറഞ്ഞു. പെരുന്നാൾ കുർബാനയോടനുബന്ധിച്ച് തന്റെ രൂപതാംഗങ്ങളോട് രൂപതാദ്ധ്യക്ഷൻ എന്ന നിലയിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം വിവാദമാക്കാനാണ് ഇപ്പോൾ നടക്കുന്ന ശ്രമം. കുട്ടികൾ മയക്കുമരുന്ന് ബന്ധങ്ങളിൽപ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയത്. നർക്കോട്ടിക്‌ ലോബിയുടെ അതിശക്തമായ പ്രേരണയാകും ഇതൊരു വിവാദ വിഷയമാക്കുന്നതിന് പിന്നിൽ . ലഹരി ഉപയോഗം കുട്ടികളെയും മുതിർന്നവരെയും സംബന്ധിച്ചിടത്തോളം നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇക്കാര്യം ബിഷപ്പ് മാത്രം പറയാൻ പാടില്ല എന്നു പറയുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KAPPAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.