ന്യൂഡൽഹി: പണ്ഡിതനും തത്ത്വചിന്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ സുബ്രമണ്യ ഭാരതിയുടെ പേരിൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ തമിഴ് പഠനത്തിനായി 'സുബ്രഹ്മണ്യ ഭാരതി ചെയർ' സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ബി.എച്ച്.യു ഫാക്കൽറ്റി ഓഫ് ആർട്സിലാണ് തമിഴ് പഠനത്തിനായുള്ള 'സുബ്രഹ്മണ്യ ഭാരതി ചെയർ' സ്ഥാപിക്കുന്നത്. ഗുജറാത്തിലെ സർദാർധാം ഭവന്റെ സമർപ്പണം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |