അടൂർ : കാട്ടുപന്നിശല്യത്തെ അമർച്ചചെയ്യുന്നതിനായി കർഷകർ, കൃഷിവകുപ്പ് ജീവനക്കാർ, നഗരസഭാ കൗൺസിലർമാർ എന്നിവരുടെ യോഗം ചൊവ്വാഴ്ച വൈകിട്ട് 3ന് കൃഷിഭവനിൽ നടക്കും. നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷതവഹിക്കും. നഗരസഭയിൽ ആനന്ദപ്പള്ളി, പന്നിവിഴ, കരുവാറ്റ പ്രദേശങ്ങളിലാണ് കാട്ടുപന്നിശല്യം രൂക്ഷമായിരിക്കുന്നത്. കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നതോടെ കർഷകർ ദുരിതത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |