തിരുവനന്തപുരം: ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പുരവിമല ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ ജ്യോതിർഗമയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ പഠനോപകരണങ്ങളിൽ ലാപ്ടോപ്പുകൾക്കാണ് മുൻഗണന നൽകുക. എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. 43,000 പേർക്കാണ് ഓൺലൈൻ ക്ലാസ് പഠന സൗകര്യമില്ലാത്തത്. രണ്ടാംഘട്ട കണക്കെടുപ്പ് ഈ മാസം പൂർത്തിയാക്കും. ആദ്യം 10, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്കും പിന്നീട് മറ്റു ക്ളാസുകളിലെ കുട്ടികൾക്കും ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |