കോഴിക്കോട് : ത്രിപുരയിൽ ബി.ജെ.പിയുടെ അക്രമ പ്രവർത്തനങ്ങൾക്ക് അറുതി വരുത്തണമെന്ന മുദ്രാവാക്യവുമായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധസംഗമം തീർത്തു.
കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച സമരം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആർ.സിദ്ധാർത്ഥ് ഉദ്ഘാടനം ചെയ്തു. സി.പി.എം പാർട്ടി ഓഫീസുകൾ അഗ്നിയ്ക്ക് ഇരയാക്കുകയും വിദ്യാഭ്യാസ - മാദ്ധ്യമ സ്ഥാപനങ്ങൾ തകർക്കുകയും ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഈ അക്രമ പരമ്പരഅവസാനിപ്പിക്കേണ്ടതുണ്ട്.
ജില്ല ജോയിന്റ് സെക്രട്ടറി ബി.സി. അനുജിത്ത് അദ്ധ്യക്ഷനായിരുന്നു. ജില്ല കമ്മിറ്റി അംഗങ്ങളായ എം.ഉണ്ണികൃഷ്ണൻ, ഹിബ സുലൈമാൻ, സി.വി.അക്ഷയ്, എം.എ.ഗോകുൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.സിനാൻ ഉമ്മർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ടി.പി.റാഷിദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |