തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിലവിലുളള ജീവനക്കാരിൽ 5000 പേരെക്കൂടി ലേ ഓഫ് നടപ്പാക്കി അഞ്ചുകൊല്ലം മാറ്റി നിർത്താനുളള നീക്കം അനുവദിക്കില്ലെന്ന് ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി പറഞ്ഞു. സുശീൽ ഖന്നയുടെ പരിഷ്കാരങ്ങൾ നടപ്പാക്കി മൂന്ന് വർഷത്തിനകം കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുമെന്ന് പ്രഖ്യാപിച്ച മുൻ ധനമന്ത്രി തോമസ് ഐസക്കിനേയും റിപ്പോർട്ട് പൊക്കിനടന്ന് പിന്തുണച്ചവരെയും ഇപ്പോൾ കാണാനില്ല. ശമ്പളം നൽകാനുളള വരുമാനം പോലും ഇല്ലാതാക്കി. തൊഴിലാളി വിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും തമ്പാനൂർ രവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |