കൊടുങ്ങല്ലൂർ: പുല്ലൂറ്റ് തച്ചപ്പിളളി പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ബൈക്കും ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തകർത്തു. റോഡരികിൽ നിറുത്തിയിട്ടിരുന്ന ബൈക്കിലും പോസ്റ്റിലുമാണ് കാർ ഇടിച്ചത്. കാറോടിച്ചിരുന്നയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റി. കാറ് വരുന്നത് കണ്ട് ബൈക്ക് യാത്രികൻ മാറിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. പോസ്റ്റ് ഒടിഞ്ഞതുമൂലം ഈ ഭാഗത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. പിന്നീട് കെ.എസ്.ഇ.ബി ജീവനക്കാരെത്തി തകർന്ന പോസ്റ്റ് മാറ്റിയതിന് ശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |