ചങ്ങനാശേരി: പാറേൽ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 18,19 തീയതികളിൽ പാറേൽ പള്ളി മൈതാനത്ത് ഹരിത സമൃദ്ധി കാർഷിക മേള നടക്കും. പലവിധ തെങ്ങുംതൈകൾ, മാവ്, പ്ലാവ്, ജാതി, ചാമ്പ, കുറ്റി കുരുമുളക് തുടങ്ങി എല്ലാ ഫലവൃക്ഷ തൈകളും, പച്ചക്കറി വിത്തുകളും, ചാണകപ്പൊടി, ജൈവവളങ്ങൾ, വേപ്പുംപിണ്ണാക്ക്, ഗ്രോ ബാഗുകൾ, ഹൈടെക് കോഴികൂട്, ബി.വി 380 കോഴിക്കുഞ്ഞുങ്ങൾ തുടങ്ങി എല്ലാ ഇനങ്ങളും മേളയിൽ ഉണ്ടായിരിക്കും. വീടുകളിൽ വിഷ രഹിത പച്ചക്കറി കൃഷി പ്രോൽസാഹിപ്പിച്ച് ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയെന്നതാണ് മേളയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |