കടലുണ്ടി:കടലുണ്ടിയിലെ കലാ-സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന അജിത്ത് ഇറക്കത്തിലിന്റെ ഓർമ്മയ്ക്ക് കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ കലാപുരസ്കാരത്തിന് കാവ്യ ആനന്ദ് അർഹയായി. ചിത്രകലയിൽ ദേശീയ അംഗീകാരങ്ങളും വിവിധ മത്സരങ്ങളിൽ സമ്മാനങ്ങളും നേടിയ കാവ്യ ആനന്ദ് ഭരതനാട്യം, നാടോടി നൃത്തം, തിരുവാതിര, ഒപ്പന എന്നീ നൃത്തയിനങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മണ്ണൂർ ചട്ടിക്കൽ ആനന്ദൻ - ഷീല ദമ്പതികളുടെ മകളാണ്. പഠനത്തോടൊപ്പം കലാ-സാഹിത്യ മേഖലകളിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുന്നത്.അജിത്ത് ഇറക്കത്തിലിന്റെ ഒന്നാം ചരമവാർഷിക ദിനമായ സെപ്തംബർ 24ന് വൈകീട്ട് 5 മണിക്ക് കടലുണ്ടി ഐ.എസ്.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |