ചെറുമുക്ക് : പ്രദേശത്തെ നിരാലംബരും അശരണരുമായ രോഗികൾക്കുള്ള ചികിത്സാ സഹായ ധന സമാഹരണാർത്ഥം യൂത്ത് ഫെഡറേഷൻ നടത്തുന്ന ബിരിയാണി ചലഞ്ചിലേക്ക് രണ്ടരലക്ഷം രൂപ സമാഹരിച്ചു. ഒരു ബിരിയാണിക്ക്
നൂറു രൂപ നിരക്കിൽ 2 ,500 വീടുകളിൽ ബിരിയാണിയെത്തിച്ചു. ബാക്കി വന്ന നൂറിൽപരം ബിരിയാണി പാവപ്പെട്ടവർക്ക് എത്തിച്ചുകൊടുത്തു. ഉദ്ഘാടനം നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റൈഹാനത്ത് നിർവഹിച്ചു. ചടങ്ങിൽ ക്ലബ്ബ് അംഗങ്ങളായ പ്രസിഡന്റ് ടി. റിയാസ്, സെക്രട്ടറി കെ.വി. നജീബ്, അംഗങ്ങളായ പി.പി. ജാഫർ, കെ.വി സഫ്വാൻ, പച്ചായി അബ്ദു, പി.പി സഹൂദ് . പച്ചായി റഹൂഫ്, എം. റാഫി, പി. ഫൈസൽ, വി.പി ഹിദായത്ത് തുടങ്ങിയർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |