മലപ്പുറം : നവംബർ ഒന്നുമുതൽ ഈർച്ചക്കൂലി കൂട്ടുമെന്ന് ഓൾ കേരള സോ മിൽ ആന്റ് വുഡ് ബെയ്സ്ഡ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. പുതിയ ചാർജ്ജ്: 3530 ക്യൂബിക് അടി- 100, ഫർണിച്ചർ (മണിക്കൂർ): 1800, മിനിറ്റ് 30, വിദേശമരം: 4000, പഴയ മരങ്ങൾ മണിക്കൂറിന് 2000, വിറക് കട്ടിംഗ് മണിക്കൂറിന് 1600, തെങ്ങ് കോൽ 100, പ്ലയിനർ ചാർജ്ജ് 750, തറവാടക ക്യൂബിക് അടി 10 എന്നിങ്ങനെയാവും. ജില്ലാ പ്രസിഡന്റ് എ. സലാഹുദ്ദീൻ എടവണ്ണ, വൈസ് പ്രസിഡന്റുമാരായ ആർ.വി.സി. മുഹമ്മദ്, പൊന്നാനി പി.കെ. മുഹമ്മദലി പെരിന്തൽമണ്ണ, കെ. വാസു തിരൂർ , ട്രഷറർ കെ.ഒ. അലി എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |