ന്യൂഡൽഹി: സ്പുട്നിക് വിയുടെ ഒറ്റ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിന് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി. വിദഗ്ദ്ധ സമിതി ശുപാർശയ്ക്ക് പിന്നാലെ ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി.ജി.സി.ഐ) അനുമതി നൽകുകയായിരുന്നു.
റഷ്യൻ നിർമിത സ്പുട്നിക് വാക്സിന്റെ പരീക്ഷണം ഇന്ത്യയിൽ നടത്തുന്നത് റെഡ്ഡിസ് ലബോറട്ടറീസ് ആണ്. സ്പുട്നിക് രണ്ട് ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഡി.ജി.സി.ഐ കഴിഞ്ഞ ഏപ്രിലിൽ അനുമതി നൽകിയിരുന്നു. നിലവിൽ റഷ്യ, യു.എ.ഇ, ഘാന എന്നിവിടങ്ങളിൽ സ്പുട്നിക് ഒറ്റ ഡോസ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായി. കൊവിഡിനെതിരെ 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |