SignIn
Kerala Kaumudi Online
Saturday, 27 April 2024 1.40 AM IST

മാതൃകാ ശുചിത്വ നഗരമാകാൻ വരുന്നു പെരുമാറ്റച്ചട്ടം

corporation

'ഹൈജിയ 21' പദ്ധതിക്ക് ഒക്ടോബറിൽ തുടക്കം

കോഴിക്കോട്: വൃത്തിയും വെടിപ്പുമുളള നഗരമാകാൻ ശുചിത്വ പെരുമാറ്റച്ചട്ടവുമായി കോഴിക്കോട് കോർപ്പറേഷൻ. മൂന്ന് വർഷത്തിനകം മാതൃകാ ശുചിത്വ നഗരമെന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന 'ഹൈജിയ 21' പദ്ധതിക്ക് ഒക്ടോബർ രണ്ടിന് തുടക്കമാവും. രണ്ടാഴ്ച മുതൽ മൂന്ന് വർഷത്തിനകം പൂർത്തിയാകുന്ന വിവിധ പദ്ധതികളാണ് ശുചിത്വ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്. കരട് രൂപരേഖയിലുളള 28 വിഭാഗങ്ങളിലും ചർച്ചയെ തുടർന്ന് കൂട്ടിച്ചേർത്ത അഞ്ച് വിഭാഗങ്ങളിലും ശുചിത്വ പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അംഗീകാരമായി. നഗരത്തിലെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് ശുചിത്വ പെരുമാറ്റച്ചട്ടം നടപ്പാക്കുക.

പദ്ധതി നടത്തിപ്പിനായി മേയർ ചെയർമാനായി കോർപ്പറേഷൻ തല സമിതി രൂപീകരിക്കും. പ്രാദേശികമായി വാർഡ് തല സമിതികൾക്കും വിവിധ സോണുകൾ കേന്ദ്രീകരിച്ച് കോ ഓർഡിനേഷൻ സമിതികൾക്കും രൂപം നൽകും. റസിഡൻസ് അസോസിയേഷനുകൾക്കും സംഘടനകൾക്കും പ്രാതിനിധ്യം നൽകിയായിരിക്കും വാർഡ് തല സമിതികൾ രൂപീകരിക്കുക.സമിതികളെല്ലാം ഒക്ടോബർ 15ന് മുമ്പ് പ്രവർത്തന സജ്ജമാകും. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപന മേധാവികളുടെ യോഗം ചേരും.

പെരുമാറ്റച്ചട്ടം എവിടെയെല്ലാം

പാർപ്പിടങ്ങൾ, പുതിയ കെട്ടിട നിർമാണം, ബസ് സ്റ്റാൻഡുകൾ, പൊതു ശൗചാലയങ്ങൾ, റോഡുകൾ, തെരുവുകൾ, ലോഡ്ജുകൾ-റിസോർട്ടുകൾ, പാർക്കുകൾ, തുറസായ സ്ഥലങ്ങൾ, പരസ്യബോർഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, ജലാശയങ്ങൾ, തീരപ്രദേശം, ഡ്രൈനേജുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ - ക്ലിനിക്കുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അറവ് ശാലകൾ, സ്റ്റാളുകൾ, മാർക്കറ്റുകൾ, ചെറുകിട തൊഴിൽ ശാലകൾ, ഫിഷിംഗ് ഹാർബർ, വ്യാപാര വ്യവസായ സേവന കേന്ദ്രങ്ങൾ, ഹോട്ടലുകളും റസ്റ്റോറന്റുകളും, തട്ടുകടകളും തെരുവ് കച്ചവടവും, കല്ലാണമണ്ഡപങ്ങളും ഓഡിറ്റോറിയങ്ങളും, ആഘോഷങ്ങൾ, ലേബർ ക്യാമ്പ്, വളർത്തുമൃഗങ്ങൾ, സിനിമാശാലകൾ, വണ്ടിത്താവളം, ടർഫും സ്വിമ്മിംഗ് പൂളും.

" നഗരപരിധിയിൽ ശുചിത്വ സംസ്കാരം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ആളുകളെ ശിക്ഷിക്കാനോ പിഴ ഈടാക്കാനോ വേണ്ടിയല്ല പദ്ധതി. ആവശ്യമായ ബോധവത്കരണം നടത്തും.

മേയർ ഡോ. ബീന ഫിലിപ്പ്.

" മലയാളികൾ വ്യക്തി ശുചിത്വത്തിൽ മുന്നിലാണെങ്കിലും സമൂഹ ശുചിത്വത്തിൽ പിന്നിലാണ്. ഈ മനോഭാവം മാറ്റാൻ സാധിക്കണം. നഗരത്തിൽ ശുചിത്വ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നിന് എല്ലാ പിന്തുണയും നൽകും. പൊതുശൗചാലയം നി‌ർമിക്കുന്നതുൾപ്പെടെ അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് പ്രാധാന്യം നൽകണം.

കെ.സി. ശോഭിത ( പ്രതിപക്ഷ നേതാവ്)

എങ്ങനെ പെരുമാറ്റച്ചട്ടം

വീടുകളെ 50 മുതൽ 100 വരെ ഗ്രൂപ്പുകളാക്കി തിരിക്കും

വീടുകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഹരിത കർമ്മസേനയിൽ രജിസ്റ്റർ ചെയ്യും

മുഴുവൻ വാർഡുകളിലും എം.സി.എഫ്

ഡോർ ടു ഡോർ മാലിന്യ ശേഖരണം

കെട്ടിട നിർമാണം ചട്ടങ്ങൾക്ക് വിധേയമായി.

ബസ്‌സ്റ്റാൻഡുകൾ നവീകരിക്കും

പൊതുശൗചാലയങ്ങൾ ടേക്ക് എ ബ്രേക്ക് മാതൃകയിൽ

റോഡുകളും നടപ്പാതകളും നവീകരിക്കും

തീം റോഡുകളും മാതൃകാ റോഡുകളുമുണ്ടാക്കും

തെരുവുകളെ ക്ലസ്റ്ററുകളാക്കി തിരിക്കും

ആധുനിക സൗകര്യങ്ങളോടു കൂടിയ പാർക്കുകൾ നിർമിക്കും

പാർക്കിംഗ് ക്രമീകരിക്കും

മേളകൾ, യോഗങ്ങൾ, ആഘോഷങ്ങൾ ക്രമീകരിക്കും

പരസ്യ ബോർഡുകൾക്ക് ഏകീകൃത രീതി

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം

ജലാശയങ്ങൾ സംരക്ഷിക്കും

കനോലികനാൽ, കല്ലായിപുഴ വൃത്തിയാക്കും

ബീച്ചിൽ ക്ലസ്റ്ററുകളാക്കി ശുചിത്വ സംവിധാനം

ഡ്രെയിനേജ് മാസ്റ്റർപ്ലാൻ തയ്യാറാക്കും

സർക്കാർ ഓഫീസുകളിൽ പ്രോട്ടോകോൾ നിരീക്ഷണ സമിതി

ആശുപത്രികളിലും ക്ലിനിക്കുകളിലും ശാസ്ത്രീയ മാലിന്യ സംസ്കരണം

വിദ്യാലയങ്ങളിൽ മോണിറ്ററിംഗ് സമിതി

മാർക്കറ്റുകൾ നവീകരിക്കും

ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും ഗ്രേഡിംഗ് സർട്ടിഫിക്കറ്റ്

സ്ട്രീറ്റ്‌വെൻഡേഴ്സ് ആക്ട് നടപ്പാക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.