SignIn
Kerala Kaumudi Online
Wednesday, 08 May 2024 11.31 AM IST

1000 പേർക്ക് വൈസ് മെൻ ഇന്റർനാഷണലിന്റെ കൊവിഡ് പ്രതിരോധ സൗജന്യ കുത്തിവയ്പ്

ysmen-
വൈസ് മെൻ ഇന്റർനാഷണൽ സംഘടിപ്പിച്ച കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് വി.എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട് 6ന്റെയും ഇരവിപുരം പി.എച്ച്.സിയുടെയും സംയുക്താഭിമുഖ്യത്തിൽ 1000 പേർക്ക് കൊവിഡ് പ്രതിരോധ സൗജന്യ കുത്തിവയ്പ് നടത്തി. ഇതിന്റെ ഭാഗമായി നടന്ന യോഗം വൈസ് മെൻ ഇന്റർനാഷണൽ കൗൺസിൽ അംഗം വി.എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് 6 ന്റെ ഗവർണർ അജയ് ശിവരാജൻ, പി.എച്ച്.സി മേധാവി ഡോ. രാജേഷ് ഡി.കമലൻ, ഹെൽത്ത് ഇൻസ്പെക്ടർ മധു, ഡിവിഷൻ കൗൺസിലർ ഹംസത്ത് ബീവി, എൽ.ആർ.ഡി ഡാനിയൽ തോമസ്, മുൻ റീജിയണൽ ഡയറക്ടർമാരായ അഡ്വ. എൻ. സതീഷ് കുമാർ, ടി.കെ. ജയകുമാർ, ഡിസ്ട്രിക്ട് സെക്രട്ടറി കെ. വെങ്കിടേഷ്, ട്രഷറർ എ. അബ്ദുള്ള, ഡിസ്ട്രിക്ട് 4-ന്റെ ഗവർണർ പ്രസന്നൻ, നജീബ് മണ്ണേൽ, ഓസ്റ്റിൻ ഡഗ്ലസ്, ജോസഫ് യൂജിൻ, ജയചന്ദ്രൻ, രാജേന്ദ്രപ്രസാദ്, ഷിബു റാവുത്തർ, അഡ്വ.ഷാജു, മാടൻനട അനിൽ കുമാർ, അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. കുത്തിവയ്പിനെത്തിയവർക്ക് സാനിട്ടൈസറും മാസ്കും വിതരണം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ കുത്തിവയ്പുകൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, YS MEN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.