തൃശൂർ: ജില്ലയിൽ 14000 കുടുംബ യൂണിറ്റുകൾ രൂപീകരിച്ച് സംഘടനാ സംവിധാനം ശക്തമാക്കി കോൺഗ്രസ് അതിന്റെ ശക്തി വീണ്ടെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വെള്ളൂർ. കേരളപ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.സി.സി പ്രസിഡന്റ്.
പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമായി മുൻ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റിന് മഹാത്മാഗാന്ധി പ്രവാസി ബന്ധു പുരസ്കാരം നൽകി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഷാഹുൽ പണിക്കവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, ടി.ജി. സനീഷ് കുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. സി.എസ്. ശ്രീനിവാസൻ, എ.ആർ. രാമദാസ് എന്നിവർ ക്ലാസുകൾ നയിച്ചു. സജി പോൾ മാടശ്ശേരി, പി. കുഞ്ഞിമൊയ്തു, യാവുട്ടി ചിറമനേങ്ങാട്, എൻ.കെ. ഷംസുദ്ദീൻ, ബക്കർ. സി.പുന്ന, കെ.എസ്. കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |