ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി20 നായകസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി. യു.എ.ഇയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ക്യാപ്ടൻ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി കോഹ്ലി ബി.സി.സി.ഐയ്ക്ക് കത്ത് നൽകി. അതേസമയം ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്ടൻ സ്ഥാനത്ത് തുടരുമെന്നും കോഹ്ലി അറിയിച്ചു. മൂന്നു ഫോർമാറ്റിലും ക്യാപ്ടനായി തുടരുന്നതിന്റെ അമിത സമ്മർദ്ദവും ക്യാപ്ടൻ സ്ഥാനം ഒഴിയുന്നതിന് കോഹിലിയെ പ്രേരിപ്പിച്ചു എന്നാണ് റിപ്പോർട്ട്.
കോഹ്ലി ലോകകപ്പിന് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് നേരത്തേ അഭ്യൂങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നോ താരത്തിന്റെ ഭാഗത്ത് നിന്നോ സ്ഥിരീകരണമുണ്ടായില്ല.കോഹ്ലി.
🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |