കോട്ടയം : ജില്ലയിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മന്ത്രി വീണ ജോർജ്ജ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. നീണ്ടൂർ, പരിപ്പ് എന്നീ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളിൽ ദേശീയ ആരോഗ്യ ദൗത്യം മുഖേന 90 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ ജെറിയാട്രിക് വാർഡുകളുടെ ഉദ്ഘാടനം നടക്കും. പൂഞ്ഞാർ ജി.വി. രാജ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തും. വിളക്കുമാടം, മേമ്മുറി, പരിപ്പ്, പെരുമ്പനച്ചി, കുറിച്ചിത്താനം, കാട്ടിക്കുന്ന്, തൃക്കൊടിത്താനം, നീണ്ടൂർ, ശാന്തിപുരം കുടുംബക്ഷേമകേന്ദ്രങ്ങൾ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |