SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.04 AM IST

നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും മമ്മൂട്ടിയും അടക്കമുള്ള പ്രമുഖർ

modi-bday-wishes

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രമുഖർ. രാജ്യത്തെ സേവിക്കാൻ ദീർഘായുസും ആരോഗ്യവും ലഭിക്കട്ടെയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചത്. ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയക്കുകയായിരുന്നു. ബഹുമാനപ്പെട്ട് പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേരുന്നു എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. പതിവ് പോലെ മോഹൻലാലും ആശംസയുമായി എത്തി. ജീവിതത്തിലൂട നീളം നന്മയും ആരോഗ്യവും വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ലാൽ ആശംസിച്ചു. മോദിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

കൊവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ പ്പിയ നേതാവിന്റെ ജന്മദിനത്തിൽ വലിയ തോതിലുള്ള ആഘോഷങ്ങളൊഴിവാക്കാനാണ് ബിജെപിയുടെ പദ്ധതി. പകരം, മോദിയുടെ നേതൃപാടവവും മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങളിലെ സംഭാവനകളും ഉയർത്തിക്കാട്ടുകയാണ് ബി.ജെ.പിയുടെ പദ്ധതി. കഴിഞ്ഞ വർഷവും പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെയുള്ള അധികാരത്തിന്റെ 20-ാം വർഷം പൂർത്തിയാകലും പിറന്നാളിനൊപ്പം ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ ഇന്നുമുതൽ ആഘോഷിക്കും. സേവാ ഔർ സമർപ്പൺ അഭിയാൻ എന്ന പേരിൽ 20 ദിവസം നീണ്ടു നിൽക്കുന്നതാണ് പരിപാടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARENDRA MODI, BIRTHDAY, PINARAYI VIJAYAN, MAMMOOTTY, MOHANLAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.