സൂരജ് സുകുമാർ സംവിധാനം ചെയ്യുന്ന റൂട്ട് മാപ്പ് എന്ന സിനിമയിൽ നിന്ന് തിരക്കഥാകൃത്ത് അരുൺ കായംകുളം പിന്മാറി.
സൂരജ് സുകുമാർ സംവിധാനം ചെയ്യുന്ന കാഞ്ചനമാല കാത്തിരിക്കുന്നു, സുജിത് എസ്. നായർ സംവിധാനം ചെയ്യുന്ന പ്രളയകാലത്തെ പ്രണയകഥ, സൂരജ് സുകുമാർ സംവിധാനം ചെയ്യുന്ന ബി നിലവറയും ഷാർജാ പള്ളിയും എന്നീ ചിത്രങ്ങളുടെയും തിരക്കഥയെഴുതേണ്ടിയിരുന്നത്അരുൺ കായംകുളമായിരുന്നു.
പ്രളയവും കൊറോണയുമൊക്കെ കാരണം റൂട്ട് മാപ്പ് ഒഴികെയുള്ള സിനിമകളുടെ അണിയറ പ്രവർത്തനങ്ങൾ അനിശ്ചിത കാലത്തേക്കു നീണ്ടുവെന്നും അണിയറ പ്രവർത്തകർ കാലാനുസൃതമായി തിരക്കഥയിൽ പല മാറ്റങ്ങളും ആവശ്യപ്പെട്ടുവെന്നും എന്നാൽ വാണിജ്യപരമായ കാരണങ്ങളാൽ തിരുത്തലുകളിൽ പങ്കാളിയാകാൻ സാധിച്ചില്ലെന്നും അരുൺ കായംകുളം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ''പ്രളയകാലത്തെ പ്രണയകഥ, കാഞ്ചനമാല കാത്തിരിക്കുന്നു, ബി നിലവറയും ഷാർജാ പള്ളിയുംഎന്നീ സിനിമകളുടെ തിരക്കഥാ രചനയിൽ നിന്നും പിന്മാറിയത് അതിനാലാണ്.
റൂട്ട് മാപ്പിന്റെ തിരക്കഥാ രചനയുടെ പ്രാരംഭഘട്ടത്തിൽ സഹകരിച്ചുവെന്നല്ലാതെ അതിന്റെ ഡബ്ബിംഗ്വേർഷൻ കണ്ടപ്പോൾ തിരക്കഥാകൃത്ത് എന്ന പേര് വയ്ക്കാൻ ഞാൻ അർഹനല്ലെന്ന് മനസിലായി""
സിനിമാമോഹം ഉപേക്ഷിച്ചുവെന്നോ ആ സിനിമകളുടെ അണിയറപ്രവർത്തകരുമായി എന്തെങ്കിലും പ്രശ്നമുണ്ടായെന്ന് ഇതിനർത്ഥമില്ലെന്നും പിന്മാറ്റം തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണെന്നും അരുൺ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |