കണ്ണൂർ: കാസർകോട് കളക്ടറേറ്റിന് മുമ്പിൽ എൻസോസൾഫാൻ ദുരിതബാധിതർ തീർക്കുന്ന മനുഷ്യമതിലിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കണ്ണൂരിൽ ചിത്ര ശരീരം പരിപാടി സംഘടിപ്പിച്ചു. പ്രമുഖ ശിൽപി സരേന്ദ്രൻ കൂക്കാനം തന്റെ ശരീരത്തിൽ ചിത്രമെഴുതി. നാടക പ്രവർത്തകൻ കെ.രാജീവ് കുമാറും ശരീര ചിത്രരചനയിൽ പങ്കാളിയായി. കൊവിഡ് കാലത്ത് ചികിത്സയ്ക്ക് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ പോലും പറ്റാത്ത ഒരു സാഹചര്യത്തിൽ കാസർകോടെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക, ന്യൂറോളജിസ്റ്റ്കളെ നിയമിക്കുക, എൻഡോസൾഫാൻ റമഡിയേഷൻ സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ച് ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഡോ.ഡി.സരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു .എൻ സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.വിനോദ് പയ്യട, പി.പി .അബൂബക്കർ, ദേവദാസ് തളാപ്പ് എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |