കോട്ടയം: മുട്ടയ്ക്കും പാലിനും കോഴിയിറച്ചിക്കും കേരളത്തെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പൗൾട്രി വികസന കോർപ്പറേഷന്റെ കെപ്കോ ആശ്രയ പദ്ധതിയുടെ മരങ്ങാട്ടുപിള്ളി പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആദ്യ ഘട്ടമായി 350 ഗുണഭോക്താക്കൾക്ക് കോഴികളെ നൽകി. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അദ്ധ്യക്ഷനായി. കോഴിത്തീറ്റ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ, പഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡൻ്റ് നിർമ്മല ദിവാകരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |