SignIn
Kerala Kaumudi Online
Friday, 26 April 2024 2.59 PM IST

ടൂറിസം പ്രതീക്ഷകൾക്കൊപ്പം ആവേശവും; കക്കാട്ടാറിൽ കയാക്കിംഗ്

kayaking

കോന്നി : മലയോര നാടിന്റെ ടൂറിസം പ്രതീക്ഷകൾക്ക് ചിറകുവിരിച്ച് കക്കാട്ടാറിൽ കയാക്കിംഗ് ട്രയൽ റൺ നടന്നു. അഡ്വഞ്ചർ ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധ നേടാൻ കഴിയുന്ന കായിക വിനോദത്തിനാണ് തുടക്കമായത്. കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ പോകുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിംഗ് ആരംഭിക്കുന്നത്. ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നതെങ്കിലും ഒളിമ്പിക്‌സിലെ ഒരു പ്രധാന കായിക ഇനമാണ് കയാക്കിംഗ്.
ആങ്ങമൂഴിയിലെ കൊച്ചാണ്ടി കിളിയെറിഞ്ഞാംകല്ലിൽ ട്രയൽ റണ്ണിന്റെ ഫ്‌ളാഗ് ഒഫ് നടന്നു. ഇവിടെ നിന്ന് അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് പവർഹൗസ് ജംഗ്ഷനിൽ വരെയാണ് കയാക്കിംഗ് നടത്തുന്നത്. പ്രശസ്ത കയാക്കിംഗ് വിദഗ്ധൻ നോമി പോളിന്റെ നേതൃത്വത്തിൽ നിഥിൻ ദാസ്, വിശ്വാസ് രാജ്, കെവിൻ ഷാജി, ഷിബുപോൾ എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് ട്രയൽ റണ്ണിനെത്തിയത്.
ഒരാൾക്ക് വീതം സാഹസിക യാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളാണ് ട്രയൽ റണ്ണിൽ പങ്കെടുത്തത്. രണ്ടു മുതൽ എട്ടു വരെ ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളും സീതത്തോട്ടിൽ ഉപയോഗിക്കാൻ കഴിയുമെന്ന് കയാക്കിംഗ് സംഘം അഭിപ്രായപ്പെട്ടു.
കേരളത്തിൽ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിലാണ് കയാക്കിംഗ് സെന്റർ നിലവിൽ പ്രവർത്തിക്കുന്നത്. ദീർഘദൂര, ഹ്രസ്വദൂരയാത്രകൾക്കും, സാഹസിക യാത്രകൾക്കും ഇന്ത്യയിൽ ലഭ്യമായതിൽ മികച്ച സൗകര്യമാണ് സീതത്തോട്ടിലെ കക്കാട്ടാറിൽ ഉള്ളത്. കുളു, മണാലി കേന്ദ്രങ്ങളേക്കാൾ മികച്ച നിലയിൽ സീതത്തോടിന് മാറാൻ കഴിയും. സഞ്ചാരികൾക്കായി സാഹസികത കുറഞ്ഞ ഹ്രസ്വദൂര യാത്രകൾ നടത്താനും സൗകര്യമൊരുക്കും. സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളുടെ പ്രധാന കേന്ദ്രമായി സീതത്തോടിനെ മാറ്റാനാണ് പദ്ധതി തയാറാകുന്നത്.

കയാക്കിംഗ് ഫ്‌ളാഗ് ഒഫിനെത്തിയ എം.എൽ.എയും, ജില്ലാ കളക്ടറും കയാക്കിൽ കയറി തുഴയെറിഞ്ഞപ്പോൾ ജനങ്ങൾ ആവേശ കൊടുമുടിയേറി.

അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ദിവ്യ. എസ്. അയ്യർ എന്നിവർ ചേർന്ന് ട്രയൽ റൺ ഫ്‌ളാഗ് ഒഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി. ടി. ഈശോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ.സുബൈർ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സുജ, പി.ആർ.പ്രമോദ്, രവികല എബി, രവി കണ്ടത്തിൽ, റെയ്‌സൺ വി.ജോർജ്, രമേശ് രംഗനാഥ്, ബിയോജ്, രാജേഷ് ആക്ലേത്ത്, ബിനോജ്, എസ്.ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

സീതത്തോട്ടിൽ അക്വാട്ടിക്ക് സെന്റർ സ്ഥാപിക്കും;

കെ.യു. ജനീഷ് കുമാർ എം.എൽ.എ

കോന്നി: സീതത്തോട്ടിൽ അക്വാട്ടിക്ക് സെന്റർ സ്ഥാപിക്കുമെന്നും ഇവിടെ അക്വാ സ്‌പോട്‌സിൽ പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
കയാക്കിംഗിലും, കനോയിംഗിലും പ്രാദേശികമായി യുവാക്കൾക്ക് പരിശീലനം നല്കും. കോന്നിയുടെയും, സീതത്തോടിന്റെയും അനന്തമായ ടൂറിസം സാദ്ധ്യതകൾക്ക് ഈ പദ്ധതി സഹായകമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.