ചെറുതുരുത്തി: കലാമണ്ഡത്തിലെ ചിത്രകലാ മ്യൂസിയം ഇന്നും പണി പൂർത്തിയാവാതെ കിടക്കുന്നതിന് പരിഹാരം കാണാനായി വേണ്ടതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. കലാമണ്ഡലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം. കലാമണ്ഡലത്തിലെ വള്ളത്തോളിന്റെ സമാധിയിൽ അദേഹം പുഷ്പാർച്ചന നടത്തി. ശതാഭിഷിക്തനായ കലാമണ്ഡലം ഗോപിയാശാന്റെ കാൽതൊട്ട് അദ്ദേഹം വന്ദിച്ചു. എല്ലാ അനുഗ്രഹവുമുണ്ടെന്നും രണ്ട് പേരും ഗോപിയെന്ന പേരിലാണ് അറിയപ്പെടുന്നതെന്നും ഗോപിയാശാൻ പറഞ്ഞു. കലാമണ്ഡലത്തിൽ നടന്ന പട്ടിക്കാംതൊടി പുരസ്കാര ചടങ്ങിന്റെ ഭാഗമായി നടന്ന കഞ്ഞിപ്പകർച്ചയിൽ പങ്കെടുത്ത് അദ്ദേഹം കഞ്ഞികുടിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.ആർ. രാജ് കുമാർ തുടങ്ങിയവർ സുരേഷ് ഗോപിക്കൊപ്പമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |