സെപ്തംബർ 1 8ന് ലോകമുളദിനത്തോട് അനുബന്ധിച്ച് ചേക്കോടും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും മുളംതൈകൾ നടാനുള്ള പദ്ധതിക്ക് എസ്.എൻ.ഡി.പി യോഗം പറക്കുളം ശാഖ തുട
ക്കം കുറിച്ചു. പറക്കുളം എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് സി. അപ്പുണ്ണി അദ്ധ്യക്ഷനായി. പ്രശസ്തപരിസ്ഥിതിപ്രവർത്തകൻ വനമിത്ര മോഹൻദാസ് ഇടിയത്ത് ഉദ്ഘാടനം ചെയ്തു.
അന്തരീക്ഷത്തിൽ ഓക്സിജൻ നിലനിറുത്തുന്നതും മണ്ണിലെ ജലാംശം നിലനിറുത്തുന്നതുമായ മുളയ്ക്ക് വ്യാവസായിക പ്രാധാന്യവുമേറെയുണ്ടെന്ന് മോഹൻദാസ് ഇടിയത്ത് വിശദീകരിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന പരിപാടിയിൽ ശാഖാ സെക്രട്ടറി എം. ഉണ്ണിക്കൃഷ്ണൻ, ബാബു കിഴക്കെക്കര, പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി വനിതാ മൈക്രോ ഫിനാൻസ് അംഗങ്ങളും പങ്കെടുത്തു. എസ്.എൻ.ഡി.പി പുരുഷസ്വയം സഹായസംഘം ജോ. കൺവീനർ എം. വിജയൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |