കൊല്ലങ്കോട്: പുതുനഗരം എ.വി.എം. കദീജ മെമ്മോറിയൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. നെന്മാറ എം.എൽ.എയുടെ 2020- 21 ലെ ആസ്തി വികസന നിധി വിനിയോഗിച്ചാണ് നിർമ്മാണം. കെ. ബാബു എം.എൽ.എ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുധീറ ഇസ്മായിൽ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് യു. ശാന്തകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.വി. ജലീൽ, ഷക്കീല മുഹമ്മദലി, സഹീറ അബ്ബാസ്, പഞ്ചായത്തംഗം കെ. മുകേഷ് , പുതുനഗരം മെഡിക്കൽ ഓഫീസർ വി.പി. ബിജിഷ, വിവിധ രാഷ്ടീയ കക്ഷി നേതാക്കളായ ടി. എ. നൂർ മുഹമ്മദ്, കെ. ബേബി, എം. യാക്കൂബ്, രാധകൃഷ്ണൻ, മുഹമ്മദ് മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |