SignIn
Kerala Kaumudi Online
Friday, 26 April 2024 2.41 PM IST

100 ശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കി മട്ടന്നൂർ നഗരസഭ

മട്ടന്നൂർ: കൊവിഡ് ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനം പൂർത്തിയാക്കി മട്ടന്നൂർ നഗരസഭ. 18 വയസിന് മുകളിലുള്ള 40346 പേരിൽ 39761 പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി നഗരസഭാദ്ധ്യക്ഷ അനിതാവേണു വാർത്താസമ്മേളനത്തിൽ അറിയിച്ചു. മട്ടന്നൂർ സി.എച്ച്.സി., പൊറോറ യു.പി.എച്ച്.സി. എന്നിവിടങ്ങളിലും വിവിധ കേന്ദ്രങ്ങളിലുമായി നടത്തിയ ക്യാമ്പുകളിലാണ് വൻതോതിൽ വാക്‌സിൻ വിതരണം നടത്തിയത്.

ആകെ 98.3 ശതമാനത്തോളം പേർക്കാണ് ഇതുവരെ ഒരു ഡോസ് വാക്‌സിൻ നൽകിയത്. കൊവിഡ് ബാധിച്ചവരും ഗുരുതരമായ അലർജി മുതലായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും മാത്രമാണ് ഇനി വാക്‌സിൻ ലഭിക്കാതെയുള്ളത്.12,755 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി. വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സ്ഥിരം സമിതി ചെയർമാൻമാരായ എ.കെ. സുരേഷ് കുമാർ, വി.പി. ഇസ്മായിൽ, എം. റോജ, ഷാഹിനാ സത്യൻ, മെഡിക്കൽ ഓഫീസർ ഡോ. പ്രശോഭ്, ജെ.പി.എച്ച്.എൻമാരായ സീന ഭാസ്‌ക്കരൻ, വിനോദിനി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.