ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രമായ ഒറ്റി (തമിഴിൽ രണ്ടകം)ന്റെ സെറ്റിൽ അപ്രതീക്ഷിത അതിഥിയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. നായിക ഇഷാ റേബയുടെ ക്ഷണപ്രകാരം സെറ്റിലെത്തിയ അനുരാഗ് കശ്യപ ് യൂണിറ്റംഗങ്ങൾക്കൊപ്പം ഒരു മണിക്കൂറിലധികം ചെലവിട്ടു. എല്ലാവർക്കുമൊപ്പം ഫോട്ടോയുമെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തീവണ്ടിയിലൂടെ ശ്രദ്ധേയനായ ടി.പി. ഫെല്ലിനി സംവിധാനം ചെയ്യുന്ന ഈ ത്രില്ലറിൽ ബോളിവുഡ് താരം ജാക്കിഷ്റോഫും ഒരു പ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. എസ്. സജീവിന്റേതാണ് രചന. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ആഗസ്റ്റ്സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബയ്, ഗോവ, മംഗലാപുരം എന്നിവിടങ്ങളിലായി പൂർത്തിയാകും.
വിജയ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്അപ്പു ഭട്ടതിരിയാണ്. സംഗീതം: എ.എച്ച്. കാശിഫ്, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചമയം: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രംഗ്നാഥ് രവി പ്രൊഡക്ഷൻ കൺട്രോളർ: സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, പി.ആർ.ഒ: ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |