കൊല്ലാട് : വീടിന് തീപിടിച്ച് ഉപകരണങ്ങൾ കത്തി നശിച്ചു. മലമേൽക്കാവ് തൈക്കടവിൽ വീട്ടിൽ ടി.ജെ ജോണിന്റെ വീടാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഇന്നലെ പുലർച്ചെ വീട്ടിൽ തീ പിടിത്തമുണ്ടായപ്പോൾ വീട്ടുകാരെല്ലാവരും പുറത്തായിരുന്നു. അതിനാൽ ആളപായം ഉണ്ടായില്ല. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും വീട് പൂർണമായും കത്തി നശിച്ചിരുന്നു. ഫ്രിഡ്ജ്, കട്ടിൽ, മെത്ത, ഫാൻ, തുണികൾ, മറ്റു ഗൃഹോപകരണങ്ങൾ എന്നിവയാണ് കത്തി നശിച്ചത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് തീ കെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |