SignIn
Kerala Kaumudi Online
Friday, 26 April 2024 3.10 PM IST

നടി മേഘ്‌നരാജ് വീണ്ടും വിവാഹിതയാകുന്നു? താരത്തിന്റെ പ്രതികരണം

meghana-raj-pratham

നടി മേഘ്‌നരാജ് വീണ്ടും വിവാഹിതയാകുന്നുവെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമുമായിട്ടുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പുനർവിവാഹ വാർത്തകൾ വന്നത്. ഇപ്പോഴിതാ ഗോസിപ്പുകളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രഥം.

ആദ്യമൊക്കെ ഇത്തരം ഗോസിപ്പുകൾ അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ 2.70 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. പണത്തിനും കാഴ്ചക്കാർക്കും വേണ്ടി ചില ചാനലുകൾ ചെയ്യുന്ന ഇത്തരം പ്രവൃത്തികളെ നിയമപരമായി നേരിടുമെന്നും പ്രഥം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു മേഘ്‌നയുടെ ഭർത്താവായ കന്നട നടൻ ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഭർത്താവിന്റെ മരണസമയത്ത് ഗർഭിണിയായിരുന്നു നടി. ഒക്ടോബറിൽ മേഘ്‌ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി.റയാൻ രാജ് സർജ എന്നാണ് കുട്ടിയുടെ പേര്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEGHANA RAJ, PRATHAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.