SignIn
Kerala Kaumudi Online
Friday, 26 April 2024 1.05 PM IST

കൊല്ലങ്കോട് യൂണിയനിൽ മഹാസമാധി ദിനാചരണം

sndp
എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഗുരുസമാധിദിനം.

കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയന്റെ നേതൃത്വത്തിൽ ഗുരുസമാധിദിനം ആചരിച്ചു. യൂണിയന്റെ കീഴിലുള്ള ശാഖകളിൽ ഗുരുപൂജയും പ്രാത്ഥനയും നടന്നു. യൂണിയൻ ആസ്ഥാന മന്ദിരത്തിലെ ഗുരു മണ്ഡപത്തിൽ ഗുരുപൂജയും പുഷ്പാർച്ചനയും നടത്തി. വനിതാസംഘ നേതാക്കളുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ പാരായണവും നടന്നു. മലയാള പുരസ്‌കാരം ലഭിച്ച എസ്.എൻ.ഡി.പി യോഗം നെടുമണി ശാഖ അംഗം റാനിയ രാണയെ വേദിയിൻ അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ, സെക്രട്ടറി എ.എൻ. അനുരാഗ്, വൈസ് പ്രസിഡന്റ് കെ.സി. മുരളീധരൻ, എ. ശശീവൻ, എസ്. ദിവാകരൻ, എം. നാരായണാസ്വാമി, മായ ഗിരിധരൻ, സ്മിത പ്രദീപ്, വി. രതീഷ്, വേലായുധൻ ശാന്തി എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.