കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വാർത്തയാണ് തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയ നായിക മേഘ്നാ രാജ് വീണ്ടും വിവാഹിതയാകുന്നുവെന്ന്. കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമുമായിട്ട് താരത്തിന്റെ വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലായിരുന്നു വാർത്തകൾ. എന്നാൽ, അത് തെറ്റായ വാർത്തയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രഥം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിക്കാൻ തുടങ്ങിയത്.
'ആദ്യമൊക്കെ ഇത്തരം വാർത്തകൾ അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ 2.70 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പണത്തിനും കാഴ്ചക്കാർക്കും വേണ്ടി ചില ചാനലുകൾ ചെയ്യുന്ന ഇത്തരം പ്രവർത്തികളെ നിയമപരമായി തന്നെ നേരിടാൻ ഒരുങ്ങുകയാണ്.' പ്രഥം പറഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു കന്നട നടനും മേഘ്നയുടെ ഭർത്താവുമായിരുന്ന ചിരഞ്ജീവി സർജ മരണപ്പെട്ടത്. അധികം വൈകാതെ മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ജൂനിയർ ചിരുവെന്നാണ് ആരാധക ലോകം മേഘ്നയുടെ കുഞ്ഞിനെ വിളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |