മാഡ്രിഡ്: ഗെറ്റാഫെയെ 2-1ന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ഒന്നാമതെത്തി.ആദ്യ പകുതിയിൽ യാൻ ഒബ്ളാക്കിന്റെ സെൽഫ് ഗോളിൽ പിന്നിട്ടുനിന്നിരുന്ന അത്ലറ്റിക്കോയെ രണ്ടാം പകുതിയിൽ ഇരട്ട ഗോളടിച്ച ലൂയിസ് സുവാരേസാണ് വിജയിപ്പിച്ചത്. ഇതോടെ ആറു മത്സരങ്ങളിൽ നിന്ന് 14 പോയിന്റായ അത്ലറ്റിക്കോ അഞ്ചു മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള റയൽ മാഡ്രിഡിനെ മറികടന്നാണ് ഒന്നാമതെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |