പട്ടാമ്പി: മികച്ച നേട്ടത്തിന് കിട്ടിയ അംഗീകാരത്തുക കൊണ്ട് ക്ലാസിലെ 50 സഹപാഠികൾക്ക് ഒമ്പതുവീതം തൈകൾ വാങ്ങി നൽകി കൊപ്പം മേൽമുറി എ.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസുകാരൻ മുഹമ്മദ് സ്വാലിഹ് മാതൃക. ചെറിയ പ്രായത്തിൽ പ്രകൃതിയും പച്ചപ്പും കൃഷിയും അടുത്തറിയാനും അതുവഴി പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി മേൽമുറി എ.എൽ.പി സ്കൂൾ ഏറ്റെടുത്ത് നടത്തിയ 'ഹരിത ഭവനം' പദ്ധതിയിൽ മികച്ച കൃഷിക്കുള്ള ഒന്നാംസ്ഥാനം നേടിയ മുഹമ്മദ് സ്വാലിഹ് അവാർഡ് തുക ഉപയോഗിച്ചാണ് പച്ചക്കറി തൈകൾ വാങ്ങിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ സ്വാലിഹിനെ സ്കൂൾ സ്റ്റാഫ് ആൻഡ് മാനേജ്മെന്റ് ആദരിച്ചു. മേൽമുറി അൻസാർ നഗർ കരുവാരത്ത് അബ്ദുറസാഖ് - മുബീന ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമനാണ് സ്വാലിഹ്. ഷാദിയ, മുഹമ്മദ് സഹൽ എന്നിവരാണ് സഹോദരങ്ങളാണ്. വാർഡ്മെമ്പർ എം.സി. അസീസ് തൈവിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാനദ്ധ്യാപകൻ എ.കെ. ജമാൽ അദ്ധ്യക്ഷനായി. മാനേജർ എ.കെ. അലി, കൃഷ്ണകുമാർ, ഷെഫീദ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |