SignIn
Kerala Kaumudi Online
Thursday, 28 March 2024 9.19 PM IST

സംസ്ഥാനത്തെ ഇലക്ട്രോണിക്‌സ് ഹബ്ബാക്കും: മന്ത്രി പി.രാജീവ്

kelron

തിരുവനന്തപുരം : വ്യാവസായിക രംഗത്ത് ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് കൂടുതൽ ഉന്നൽ നൽകി കെൽട്രോണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇലക്ട്രോണിക്‌സ് ഹബ്ബായി ഉയർത്തുമെന്നുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി കെൽട്രോൺ നിർമ്മിച്ച പൾസ് ഓക്‌സിമീറ്റർ, ശ്രവൺ മിനി ഹിയറിംഗ് എയ്ഡ്,സോളാർ പമ്പ് കൺട്രോളർ, യു.പി.എസ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളം മാത്രമാണ് പൊതുമേഖലയെ സംരക്ഷിക്കുന്നത്. പൊതുമേഖലയെ സംരക്ഷിക്കാൻ എല്ലാവരുടെയും കൂട്ടായ ശ്രമം വേണം. പൊതുമേഖലയ്ക്ക് കൂടുതൽ സ്വയംഭരണം നൽകുന്ന തരത്തിൽ ബോർഡുകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായിരുന്നു. കരകുളം പഞ്ചായത്ത് പ്രസിഡന്റ് ലേഖാ റാണി, വാർഡ് മെമ്പർ എസ് സുരേഷ് കുമാർ, കെൽട്രോൺ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എൻ.നാരായണമൂർത്തി, ചീഫ് ജനറൽ മാനേജർമാരായ ബെറ്റി ജോൺ, കെ.ഉഷ, പ്ലാനിംഗ് മേധാവി സുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRONIC HUB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.