കൊച്ചി: സ്റ്റാർട്ടപ്പുകൾക്കായുള്ള ഗൂഗിളിന്റെ ഇൻഡീ ഗെയിംസ് ആക്‌സിലറേറ്റർ പരിപാടിയിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത കൊകോ ഗെയിംസ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് രണ്ട് സ്റ്റാർട്ടപ്പുകളേയുള്ളൂ. വിദഗ്ദ്ധോപദേശം, നിക്ഷേപം, ലോകോത്തര സാങ്കേതിക സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഹ്രസ്വകാല പരിപാടിയാണിത്.
നാലുമാസമാണ് പരിപാടി. മുഹമ്മദ് അബൂബക്കർ, അജ്മൽ ജമാൽ, പി. കപിൽ എന്നിവരാണ് കൊകോ ഗെയിംസ് സാരഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |